തനിഷ്‌കിന്റെ ഗ്രാൻഡ് സ്റ്റോർ തൃശൂരിൽ തുറന്നു

Sunday 06 April 2025 1:18 AM IST

തൃശൂർ: ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ജ്വല്ലറി ബ്രാൻഡായ തനിഷ്‌ക് തൃശൂരിൽ പുതിയ ഗ്രാൻഡ് സ്റ്റോർ തുറന്നു. ടൈറ്റൻ സൗത്ത് റീജിയണൽ ബിസിനസ് ഹെഡ് അജയ് ദ്വിവേദിയും കേരളാ ആൻഡ് തമിഴ്‌നാട് ജൂവലറി സർക്കിൾ ബിസിനസ് ഹെഡ് നരസിംഹൻ വൈഎല്ലും ചേർന്ന് പുതിയ സ്റ്റോറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. തൃശൂർ ഇക്കണ്ട വാരിയർ റോഡിൽ ഭീമാസ് ടവറിലാണ് പുതിയ തനിഷ്‌ക് ഗ്രാൻഡ് സ്റ്റോർ. ഉദ്ഘാടനത്തിന്റെ ഭാഗമായി ഓരോ പർച്ചേസിലും ഉപഭോക്താക്കൾക്ക് സൗജന്യ സ്വർണ നാണയം ലഭിക്കുന്ന ഓഫറും ബ്രാൻഡ് അവതരിപ്പിച്ചു. ഏപ്രിൽ 6 വരെയാണ് ഓഫറിന്റെ കാലാവധി.

6000 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് പുതിയ ഗ്രാൻഡ് സ്റ്റോർ. പ്ലെയിൻ ഗോൾഡ്, സ്റ്റഡ്ഡഡ് ഡയമണ്ട് ആഭരണങ്ങൾ, ദക്ഷിണേന്ത്യൻ ഗ്ലാസ് കുന്ദൻ, പോൾക്കി, ആന്റിക് ആഭരണങ്ങൾ എന്നിങ്ങനെ തനിഷ്‌കിന്റെ ഐക്കണിക് ഡിസൈനുകളുടെ വിപുലമായ ശേഖരം ഈ സ്റ്റോറിൽ ലഭ്യമാണ്. പ്രാദേശിക സാംസ്‌കാരിക പാരമ്പര്യ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള ആഡംബരപൂർണ്ണമായ നകാഷി സ്വർണ മാലകൾ ഉൾപ്പെടെയുള്ള തനിഷ്‌കിന്റെ 'അർപ്പണം' ശേഖരത്തിലെ അതിശയിപ്പിക്കുന്ന ആഭരണങ്ങളും ഈ സ്റ്റോറിൽ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, ദൈനംദിന ഉപയോഗത്തിനുള്ള സമകാലിക ആഭരണങ്ങളുടെ വൈവിധ്യപൂർണ്ണമായ ശേഖരമായ 'ഗ്ലാംഡെയ്‌സും' ആധുനികവും സമകാലികവും ഭാരം കുറഞ്ഞതുമായ ആഭരണങ്ങളുടെ ശേഖരമായ 'സ്ട്രിംഗ് ഇറ്റും' ഈ സ്റ്റോറിൽ ലഭ്യമാണ്.

കേരളത്തിലെ തനിഷ്‌കിന്റെ ആറാമത്തെ സ്‌റ്റോറിന് തൃശൂരിൽ തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് തനിഷ്‌ക് സർക്കിൾ ബിസിനസ് മാനേജർ ദിനേശ് കുമാർ പറഞ്ഞു.