മഹാകുംഭ് സൗണ്ട് ബോക്‌സുമായി പേടിഎം
ന്യൂ ഡൽഹി: വ്യാപാരികൾക്ക് വളരെയധികം നഹായകമാവും വിധം ഡിസ്‌പ്ലേ സ്‌ക്രീനിൽ തത്സമയ പേമെന്റ് അപ്‌ഡേറ്റുകളും ദൈനംദിന ഇടപാടുകളുടെ കണക്കും ലഭ്യമാക്കുന്ന ഡിജിറ്റൽ സ്‌ക്രീനോടുകൂടിയ മഹാകുംഭ് സൗണ്ട് ബോക്‌സ് പേടിഎം പുറത്തിറക്കി. രാജ്യത്തിന്റെ ഐക്യവും കരുത്തും വിളിച്ചോതിയ മഹാകുംഭമേളയുടെ ചുവടുപിടിച്ചാണ് പേടിഎമ്മിൽ നിന്നുള്ള ഈ പുതിയ കണ്ടുപിടിത്തത്തിന് മഹാകുംഭ് സൗണ്ട് ബോക്‌സ് എന്ന് നാമകരണം ചെയ്തിരിക്കുന്നത്. തിരക്കേറിയ സമയങ്ങളിൽ പോലും ഒന്നിലധികം പേയ്‌മെന്റുകൾ ഒരേ സമയം നടത്തുമ്പോൾ കൃത്യത ഉറപ്പാക്കാൻ മഹാകുംഭ് സൗണ്ട്‌ബോക്‌സിന് സാധിക്കുന്നു. എല്ലാ യു.പി.ഐ ആപ്പുകളും യു. പി.ഐ വഴിയുള്ള റൂപേ ക്രെഡിറ്റ് കാർഡ് പേമെന്റുകളും സ്‌കാൻ ചെയ്യാനും പണമടയ്ക്കാനും അനുവദിക്കുന്ന പേടിഎമ്മിന്റെ മുൻനിര ക്യുആർ കോഡ് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 3 വാട്ട് സ്പീക്കറുള്ള ഈ ഉപകരണം വ്യക്തമായ വോയ്‌സ് സ്ഥിരീകരണം നൽകുന്നു. 4 ജി സൂപ്പർ കണക്ടിവിറ്റി, 10 ദിവസത്തെ ബാറ്ററി ലൈഫ് എന്നിവയും സവിശേഷതകളാണ്.