കെ.സി പൊക്കൻ അനുസ്മരണ സമ്മേളനം
Sunday 06 April 2025 12:28 AM IST
നരിപ്പറ്റ:കോൺഗ്രസ് നേതാവായിരുന്ന കെ.സി പൊക്കന്റെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് നരിപ്പറ്റയിൽ അനുസ്മരണ സമ്മേളനം നടന്നു. കെ.പി.സി.സി സെക്രട്ടറി ഐ.മൂസ ഉദ്ഘാടനം ചെയ്തു. കലാ,സാംസ്കാരിക രംഗം ഭരിക്കുന്ന പാർട്ടിയുടെയും ഭരണാധികാരികളുടെയും താളത്തിനൊത്ത് തുള്ളുന്നതായിരിക്കണമെന്ന് കൽപ്പന പുറപ്പെടുവിക്കുന്നവരായി രാജ്യം ഭരിക്കുന്ന ഭരണാധികാരികൾ മാറിയിരിക്കുകയാണെന്നും അതിന്റെ തെളിവാണ് എമ്പുരാൻ സിനിമയ്ക്ക് നേരെ ഉണ്ടായ വിമർശനങ്ങളും വെല്ലുവിളികളും എന്ന് അദ്ദേഹം പറഞ്ഞു. പി.പി രാജൻ അദ്ധ്യക്ഷത വഹിച്ചു. ജമാൽ കോരങ്ങോട്, എ. ദിനേശൻ, സി.കെ. നാണു, ടി.പി ശങ്കരൻ , എം കുഞ്ഞിരാമൻ,പി അരവിന്ദൻ ,ടിപി വിശ്വനാഥൻ,സജിത സുധാകരൻ ,എം കുഞ്ഞിക്കണ്ണൻ ,ഭാസ്കരൻ കൊയ്യാൽ ,പി സാജിദ് എന്നിവർ പ്രസംഗിച്ചു.