പരിഷത്ത് ജില്ലാ സമ്മേളനം
Sunday 06 April 2025 12:29 AM IST
വടകര: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ സമ്മേളനം മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ ഡോ. ടി.എസ് ശ്യാംകുമാർ ഉദ്ഘാടനം ചെയ്തു. കെ.കെ ബിജുള അദ്ധ്യക്ഷയായി. ഗോപിനാഥ് മേമുണ്ട രചനയും കെ.പി അജേഷ് സംഗീതവും നൽകിയ സ്വാഗത ഗാനമുണ്ടായിരുന്നു. ബി മധു, എ.പി പ്രേമാനന്ദ്, ഇ.ടി സുജാത എന്നിവർ സമ്മേളനം നിയന്ത്രിച്ചു. ഹരീഷ് ഹർഷ, വി.കെ ചന്ദ്രൻ, സി സത്യനാഥൻ , കെ വിനോദ് കുമാർ, ടി ബാലകഷ്ണൻ, പി.എൻ പ്രേമരാജൻ ,വി.കെ ബ്രിജേഷ് , എൻ ശാന്തകുമാരി, പി.എം വിനോദ് കുമാർ, പി.കെ സതീശ്, എം പ്രീത , കെ വിജയൻ, ടി മോഹൻദാസ് പ്രസംഗിച്ചു. പഠന റിപ്പോർട്ടുകൾ പ്രകാശനം ചെയ്തു.