ജനകീയ പ്രതിഷേധം നടത്തി

Sunday 06 April 2025 12:30 AM IST
വഖ്ഫ് നിയമ ഭേദഗതി മുസ്‌ലിം വംശ ഹത്യാപദ്ധതി തന്നെ

കുന്ദമംഗലം: വഖ്ഫ് നിയമ ഭേദഗതി മുസ്‌ലിം വംശഹത്യാപദ്ധതി തന്നെ എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി കുന്ദമംഗലം പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ജനകീയ പ്രതിഷേധം നടത്തി. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇ.പി അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. ഇ.അമീൻ അദ്ധ്യക്ഷത വഹിച്ചു. ഇ പി ഉമർ, തൗഹീദ അൻവർ, എം പി അബൂബക്കർ, ഉബൈദ് കുന്ദക്കാവ്, അബ്ദുൽ ഖാദർ പതിമംഗലം,എം എ.സുമയ്യ, സ്വാലിഹ ചേരിക്കമ്മൽ,കെ കെ അബ്ദുൽഹമീദ് ,ഇൻസാഫ് പതിമംഗലം എന്നിവർ പ്രസംഗിച്ചു. എം സി മജീദ്, എം പി അഫ്സൽ, കെ സി സലിം എന്നിവർ നേതൃത്വം നൽകി.