അങ്കണവാടി കലോത്സവം
Sunday 06 April 2025 12:30 AM IST
മേപ്പയ്യൂർ: കീഴരിയൂർ ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം - ചിരികിലുക്കം 2025 നടുവത്തൂർ വാസുദേവശ്രമം ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. പഞ്ചായത്തിലെ അങ്കണവാടികളിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾനടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിർമല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.എം സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഐ സജീവൻ , അമൽ സരാഗ, കെ.സി രാജൻ, ജലജ ടി.വി, പി.കെ ബാബു, ശിവൻ ഇടത്തിൽ, കെ.പി ഭാസ്കരൻ,ടി.കെ വിജയൻ എന്നിവർ പ്രസംഗിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ വീണ എസ് സ്വാഗതവും പറഞ്ഞു. സംഘാടക സമിതി കൺവീനർ വേണു നന്ദിയും പറഞ്ഞു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാന വിതരണവും നടത്തി.