പ്രതിഷേധ പ്രകടനം നടത്തി

Sunday 06 April 2025 12:31 AM IST
കുന്നുമ്മൽ മണ്ഡലം കോൺ ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം.

കുറ്റ്യാടി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ മാസപ്പടി കേസിൽ പ്രതിയായയിൽ മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വട്ടോളി എൽ.പി.സ്കൂളിന് സമീപത്ത് ആരംഭിച്ച പ്രകടനം ഒതയോത്ത് റോഡിൽ സമാപിച്ചു. എലിയാറ ആനന്ദൻ, ജമാൽ മൊകേരി, കെ.കെ.രാജൻ,ഒ വനജ, ജി.പി. ഉസ്മാൻ, ബീന കുളങ്ങരത്ത്, ടി. അബ്ദുൾ മജീദ്, സി.കെ. കുഞ്ഞബ്ദുള്ള ഹാജി, എൻ.പി.ജിതേഷ്, വി.കെ. മമ്മു, കെ.അജിൻ , ബിർജു, റാഷീദ് വട്ടോളി, രമ്യ ജുബേഷ്, പി.പി.മോഹനൻ,എൻ.പി. നാണു, സി.കെ. മമ്മു, ശ്രീജ, കെ.കെ. മാനേജൻ, പി.അശോകൻ, കെ.പി അമ്മത് ബാബുരാജ് വട്ടോളി നേതൃത്വം നൽകി.