അനുമോദനചടങ്ങ് നടത്തി
Sunday 06 April 2025 12:32 AM IST
മടവൂർ: കേന്ദ്ര പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (എൻ.എം.എം.എസ്) പരീക്ഷയിൽ ജില്ലയിൽ ഒന്നാമതെത്തി ചക്കാലയ്ക്കൽ ഹയർസെക്കൻഡറി സ്കൂൾ. തുടർച്ചയായി മൂന്നാം വർഷമാണ് സ്‌കൂൾ ജില്ലയിൽ ഒന്നാമതെത്തുന്നത്. 28 വിദ്യാർഥികൾ 48000 രൂപയുടെ സ്കോളർഷിപ്പിന് അർഹത നേടുകയും 202 കുട്ടികൾ എൻ.എം.എം.എസ് യോഗ്യത നേടുകയും ചെയ്തു.അനുമോദനചടങ്ങ് ഡോ: കെ.പി.എ ഇല്യാസ് ഉദ്ഘാടനം ചെയ്തു. ടി.കെ ശാന്തകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ സന്തോഷ്, പി.കെ സുലൈമാൻ, സിറാജുദ്ധീൻ, സലീം മുട്ടാഞ്ചേരി, ഷാജു പി കൃഷ്ണൻ, പി.പി മനോഹരൻ, പി.കെ അൻവർ, പി.നജീബ്, പി.പി മുഹമ്മദ് ഫൈസൽ എന്നിവർ വിദ്യാർത്ഥികളെ അഭിനന്ദിച്ചു.