ആലോചനായോഗം
Saturday 05 April 2025 11:36 PM IST
കോന്നി: അരുവാപ്പുലം ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യത്തിന്റെ തുടർച്ചയായി വാർഡ്തല ശുചിത്വസമിതിയുടെ നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളും നടപ്പിലാക്കുന്നതിന് ആലോചനായോഗം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ നായർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സിന്ധു.പി., ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷീബ സുധീർ, വി.കെ. രഘു, ജോജു വർഗീസ്, മിനി രാജീവ്, സ്മിത സന്തോഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. എൻ. അനിൽ എന്നിവർ പ്രസംഗിച്ചു.