ധനസഹായ വിതരണം
Saturday 05 April 2025 11:38 PM IST
കോന്നി: ചെങ്ങറ സർവീസ് സഹകരണ ബാങ്കിന്റെ അംഗ സമാശ്വാസ നിധി ധനസഹായ വിതരണം ഡെപ്യൂട്ടി രജിസ്ട്രാർ ജനറൽ അജിതകുമാരി ഉദ്ഘാടനം ചെയ്തു. താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാർ ശ്രീലത .എസ് ധനസഹായങ്ങൾ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് വിൽസൺ പി .ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജോയിസ് എബ്രഹാം, ശ്യാംലാൽ, എ.ദീപകുമാർ, പ്രകാശ് പേരങ്ങാട്ട്, എബ്രഹാം വാഴയിൽ, സന്തോഷ് കുമാർ. എസ്, കെ .പി. ശിവദാസ്, പി. കെ .ത്യാഗരാജൻ, ജോൺ പി. മാത്യു, അനിൽ പി. ആർ .എന്നിവർ സംസാരിച്ചു.