ബോധവത്കരണ പരിപാടി
Saturday 05 April 2025 11:39 PM IST
മല്ലപ്പള്ളി: മല്ലപ്പളളി മൈത്രി റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.തിരുവല്ല കുറ്റപ്പുഴ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ സഹകരണത്തോടെ നടന്ന പരിപാടിയിൽ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് തോമസ് അദ്ധ്യക്ഷത വഹിച്ചു.ബിലീവേഴ്സ് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മാനേജർ അവിരാ ചാക്കോ ആമുഖ പ്രഭാഷണം നടത്തി.പ്രൊഫ ഡോ സരിത സൂസൻ വർഗീസ് ബോധവത്കരണ ക്ലാസെടുത്തി. എബിൻ പയ്യംപള്ളി, റ്റി എസ് മാത്യു എന്നിവർ പ്രസംഗിച്ചു.