അഡ്മിഷൻ
Saturday 05 April 2025 11:46 PM IST
മലപ്പുറം: സംസ്ഥാന സാക്ഷരത മിഷൻ നടത്തുന്ന നാല് , ഏഴ്് എസ്.എസ്.എൽ.സി, പ്ലസ് വൺ കോഴ്സുകളിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. എസ.്എസ്.എൽ.സി, പ്ലസ് വൺ കോഴ്സിന് ചേരുന്ന നഗരസഭ പ്രദേശത്തെ പഠിതാക്കളുടെ ഫീസ് പൂർണ്ണമായും മലപ്പുറം നഗരസഭയാണ് കഴിഞ്ഞ നാല് വർഷമായി വഹിച്ചു വരുന്നത്. ഓരോ വർഷവും വാർഷിക പദ്ധതിയിൽ അഞ്ചു ലക്ഷം രൂപയാണ് ഈ ഇനത്തിൽ നീക്കിവെച്ച് പദ്ധതി നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. നഗരസഭ തല രജിസ്‌ട്രേഷൻ ക്യാമ്പ് നഗരസഭ ചെയർമാൻ മുജീബ് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ.അബ്ദുൽ ഹക്കീം അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ നഗരസഭ കൗൺസിലർ സി. സുരേഷ്, പ്ലാൻ കോ ഓർഡിനേറ്റർ സി.എ.റസാഖ്, ഹനീഫ് രാജാജി , പ്രേരക് കെ.അജിതകുമാരി എന്നിവർ പങ്കെടുത്തു.