കുടിവെള്ള വിതരണം

Saturday 05 April 2025 11:48 PM IST

വളാഞ്ചേരി: ഇരിമ്പിളിയം പഞ്ചായത്തിൽ കുടിവെള്ള വിതരണത്തിന് തുടക്കമായി. കടുത്ത വേനലിൽ കുടിവെള്ള ക്ഷാമം നേരിടുന്ന ഈ സമയത്ത് പഞ്ചായത്തിലെ 17 വാർഡുകളിലും കുടിവെള്ളം വിതരണം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി.ടി.അമീർ ഫ്ളാഗ് ഓഫ് ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എൻ. മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. ഖദീജ, മെമ്പർമാരായ മാനുപ്പ മാസ്റ്റർ, കെ.അബൂബക്കർ, ഷെഫീദ ബേബി, എ.ടി.ശിവകുമാർ എന്നിവർ സംസാരിച്ചു.