ശിൽപശാല
Saturday 05 April 2025 11:48 PM IST
വളാഞ്ചേരി: ഏകദിന ശിൽപശാല സംഘടിപ്പിച്ചു. പാലിയേറ്റിവ് കെയർ വെസ്റ്റ് ജില്ലാ സമിതിയിൽ ഉൾപെട്ട 45 ൽ പരം ക്ലിനിക്കുകളിലെ നഴ്സുമാർക്കുള്ള ഏകദിന ശിൽപശാലയാണ് വളാഞ്ചേരി ഡോക്ടേഴ്സ് ക്ലബ്ബിൽ വച്ച് നടന്നത്. കിടപ്പിലായവരുടെ 'ദന്ത പരിചരണം'എങ്ങിനെ? മലബാർ ഡന്റൽ കോളേജിലെ അസോ. പ്രഫസർ ഡോ. ഫാത്തിമ സഹ്രയും പെയിൻ മാനേജ്‌മെന്റ് എന്ന വിഷയത്തിൽ പാലിയേറ്റിവ് ഡോ.ഷജീബയും ക്ലാസ് നയിച്ചു. വി.പി.എം.സാലിഹ് പരിപാടി നിയന്ത്രിച്ചു. ചടങ്ങിൽ ഫസൽ തിരൂർ, നാസർ ഇരിമ്പിളിയം, സിറാജ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.