കേരള ഡിജിറ്റൽ സർവകലാശാലയിൽ പി.ജി

Sunday 06 April 2025 1:59 AM IST

കേരള ഡിജിറ്റൽ സർവകലാശാല 2025 അദ്ധ്യയന വർഷത്തെ എം.ബി.എ, എം.എസ്‌സി, എം.ടെക്, പി.എച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

എം.എസ്‌സി പ്രോഗ്രാമുകൾ

* അപ്ലൈഡ് ഫിസിക്സ് (സ്പെഷ്യലൈസേഷൻ- വി.എൽ.എസ്.ഐ ഡിസൈൻ, അപ്ലൈഡ് മെറ്രീരിയൽസ്)

* കമ്പ്യൂട്ടർ സയൻസ് (സ്പെഷ്യലൈസേഷൻ- ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി)

* കമ്പ്യൂട്ടർ സയൻസ് (സ്പെഷ്യലൈസേഷൻ- ഡേറ്റ അനലറ്റിക്സ്)

* ഡേറ്റ അനലറ്റിക്സ് & കമ്പ്യൂട്ടേഷണൽ സയൻസ്

* ഡേറ്റ സയൻസ് & ബയോ-എ.ഐ

* ഡേറ്റ സയൻസ് & ജിയോ ഇൻഫോർമാറ്റിക്സ്

* ഇക്കോളജി (സ്പെഷ്യലൈസേഷൻ-ഇക്കോളജിക്കൽ ഇൻഫർമാറ്രിക്സ്)

* ഇലക്ട്രോണിക്സ് (സ്പെഷ്യലൈസേഷൻ-എ.ഐ ഹാർഡ്‌വേർ, ഐ.ഒ.ടി & റോബോട്ടിക്സ്, വി.എൽ.എസ്.ഐ ഡിസൈൻ)

* എൻവയോൺമെന്റൽ സയൻസ് (സ്പെഷ്യലൈസേഷൻ-എൻവയോൺമെന്റൽ ഡേറ്റ സയൻസ്/ ഇക്കോളജിക്കൽ ഇൻഫോർമാറ്റിക്സ്/ ഓഷ്യൻ & ക്ലൈമറ്റ് ഇൻഫോർമാറ്റിക്സ്/ എൻവയോൺമെന്റൽ കമ്യൂണിക്കേഷൻ/സസ്റ്റൈയ്നബിലിറ്റി സ്റ്റഡീസ്).

എം.ബി.എ

സ്പെഷ്യലൈസേഷൻ- ബിസിനസ് അനലറ്റിക്സ്, ഡിജിറ്റൽ ഗവേണൻസ്, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, ഫിനാൻസ്, എച്ച്.ആർ, ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്മെന്റ്, മാർക്കറ്റിംഗ്, ഓപ്പറേഷൻസ്, സിസ്റ്റംസ്, ടെക്നോളജി മാനേജ്മെന്റ്.

എം.ടെക്

* കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിംഗ് (സ്പെഷ്യലൈസേഷൻ- ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കണക്ട് സിസ്റ്റംസ് & ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എൻജിനിയറിംഗ്).

* ഇലക്ട്രോണിക്സ് എൻജിനിയറിംഗ് (സ്പെഷ്യലൈസേഷൻ-എ.ഐ ഹാർഡ്‌വേർ, ഐ.ഒ.ടി & റോബോട്ടിക്സ്, വി.എൽ.എസ്.ഐ ഡിസൈൻ).

പി.എച്ച്ഡി

കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് സിസ്റ്റംസ് & ഓട്ടോമേഷൻ, ഡിജിറ്റൽ സയൻസ്, ഡിജിറ്റൽ ഹ്യുമാനിറ്റീസ് & ലിബറൽ ആർട്സ്, ഇൻഫർമാറ്രിക്സ് എന്നിവയിൽ ഗവേഷണത്തിനവസരം.

പ്രവേശനം

വിവിധ അംഗീകൃത ദേശീയ പരീക്ഷാ സ്കോർ വഴിയും (സി.യു.ഇ.ടി പി.ജി, ഗേറ്റ്, KMAT, യു.ജി.സി നെറ്ര്) ഡിജിറ്റൽ യൂണിവേഴ്സിറ്റി അഡ്മിഷൻ ടെസ്റ്റ് (DUAT-2025), ഡിജിറ്റൽ യൂണിവേഴ്സിറ്റി റിസർച്ച് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിവ വഴിയാണ് കോഴ്സ് അഡ്മിഷൻ.

അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 19. വെബ്സൈറ്റ്: duk.ac.in/admission