കുടുംബസംഗമം
Sunday 06 April 2025 12:10 AM IST
മല്ലപ്പള്ളി : കുന്നന്താനം മഠത്തിൽകാവ് 96ാം നമ്പർ ദേവീ വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ കുടുംബ സംഗമവും ശതാബ്ദി സ്മാരക മന്ദിരങ്ങളുടെ ഉദ്ഘാടനവും ആറിന് രാവിലെ 8.30 ന് മഠത്തിൽകാവ് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. കരയോഗം പ്രസിഡന്റ് അനിൽകുമാർ സി യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എൻഎസ്എസ് മല്ലപ്പള്ളി താലൂക്ക് യൂണിയൻ ചെയർമാൻ എം പി ശശിധരൻപിള്ള ഉദ്ഘാടനംചെയ്യും. ചട്ടമ്പിസ്വാമികൾ എന്ന മഹായോഗി' എന്ന വിഷയത്തിൽ ശങ്കു ടി ദാസ് മുഖ്യപ്രഭാഷണം നടത്തും . സിനിമാതാരം സഞ്ജു ശിവറാം കലാപരിപാടികളുടെ ഉദ്ഘാടനവും നടത്തും