ഡിപ്ലോമ ഫലം
Sunday 06 April 2025 1:10 AM IST
തിരുവനന്തപുരം: മീഡിയ അക്കാഡമി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്യൂണിക്കേഷനിലെ ന്യൂ മീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം ഡിപ്ലോമ കോഴ്‌സ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഡോ.സൗമ്യ പി.ആർ ഒന്നാം റാങ്കിനും സി.പാർവ്വതി രണ്ടാം റാങ്ക്, അനീഷ് ദേവസ്യ മൂന്നാം റാങ്കിനും അർഹരായി. പരീക്ഷാഫലം www.keralamediaacademy.org വെബ്സൈറ്റിൽ ലഭിക്കും. ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം ഡിപ്ലോമ ഈവനിംഗ് ക്ലാസുകൾ 9ന് ആരംഭിക്കും.