ചർച്ച് ബിൽ കൊണ്ടുവന്നാലും എതിർക്കും: വി.ഡി. സതീശൻ

Sunday 06 April 2025 2:55 AM IST

കോഴിക്കോട്: വഖഫ് ബിൽ കൊണ്ടുവന്നതുപോലെ ചർച്ച് ബിൽ കൊണ്ടുവന്നാലും എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മതത്തിന്റെ ആചാരങ്ങളിലേക്കും സംസ്‌കാരത്തിലേക്കും സാമൂഹികമായ സംവിധാനത്തിലേക്കും നുഴഞ്ഞുകയറാനുള്ള സംഘപരിവാർ ശ്രമത്തിന്റെ ഭാഗമാണ് വഖഫ് ഭേദഗതിയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. അതിനെ മുനമ്പം വിഷയവുമായി കൂട്ടിക്കെട്ടാൻ ചില ശക്തികൾ ശ്രമിച്ചു. മുനമ്പത്തെ ജനങ്ങളെ അവിടെ നിന്ന് ഇറക്കിവിടരുതെന്നും സ്ഥിരമായ അവകാശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതുസംബന്ധിച്ച് ഒരു തർക്കവും രാഷ്ട്രീയ പാർട്ടികൾക്കും മത സംഘടനകൾക്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.