ഷെറിന്റെ മോചനം കാരണവരുടെ ബന്ധുക്കളുടെ അഭിപ്രായം തേടാൻ ഗവർണർ

Sunday 06 April 2025 12:59 AM IST

തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്‌കര കാരണവർ വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഷെറിനെ മോചിപ്പിക്കാനുള്ള ശുപാർശയിൽ കാരണവരുടെ ബന്ധുക്കളുടെ അഭിപ്രായം തേടാൻ ഗവർണർ. ഷെറിൻ പുറത്തിറങ്ങിയാൽ സമൂഹത്തിൽ പ്രശ്നങ്ങളുണ്ടാവുമോയെന്ന് പൊലീസിനോടും റിപ്പോർട്ട് തേടും. പൊലീസ്, പ്രൊബേഷണറി ഓഫീസർ, ജയിൽ വകുപ്പ് ശുപാർശയോടെയാണ് ഷെറിന്റെ മോചനത്തിന് സർക്കാർ ശുപാർശ ചെയ്തിരിക്കുന്നത്. പക്ഷേ, ഇതിൽ പല വിവരങ്ങളും അപൂർണമാണ്.

മന്ത്രിസഭാ തീരുമാനമടങ്ങിയ ഫയൽ ഫെബ്രുവരി 13ന് രാജ്ഭവനിൽ എത്തിച്ചെങ്കിലും ഗവർണർ നിയമോപദേശത്തിന് അയച്ചിരിക്കുകയാണ്. ജയിലിലെ നല്ലനടപ്പ്, വനിത എന്നിവ പരിഗണിച്ചാണ് ഇളവിനുള്ള ശുപാർശയെന്നാണ് ഫയലിലുള്ളത്. മന്ത്രിസഭാ തീരുമാനം അംഗീകരിക്കരുതെന്ന് ഗവർണർക്ക് രമേശ് ചെന്നിത്തല കത്ത് നൽകിയിരുന്നു.