ആർ.എസ്.എസിന്റെ അടുത്ത ലക്ഷ്യം കത്തോലിക്കാ സഭ : പിണറായി
Sunday 06 April 2025 1:09 AM IST
മധുര: മുസ്ലിങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന വഖഫ് നിയമ ഭേദഗതി ബിൽ പാസ്സാക്കിയതിനു ശേഷം കാതോലിക്കാ സഭയെ ഉന്നംവച്ചു നീങ്ങുകയാണ് സംഘപരിവാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഭയുടെ സ്വത്തിനെക്കുറിച്ച് ഓർഗനൈസറിൽ വന്ന ലേഖനത്തിലെ പരാമർശം ചില വിപൽ സൂചനകളാണു തരുന്നത്. ഓർഗനൈസർ വെബ്‌സൈറ്റിൽ നിന്ന് ലേഖനം പിൻവലിച്ചെങ്കിലും അതിലൂടെ പുറത്തുവന്നിട്ടുള്ളത് യഥാർത്ഥ മനസ്സിലിരിപ്പാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ ഓരോന്നോരോന്നായി തകർക്കാനുള്ള ഒരു ബൃഹത് പദ്ധതിയുടെ ഭാഗമായി വേണം ഇതിനെ കാണാൻ. പുരോഗമന ജനാധിപത്യ മതനിരപേക്ഷ പ്രസ്ഥാനങ്ങൾ സംയുക്തമായി ഇതിനെ ചെറുക്കണം.