ജനാധികാര ജനമുന്നേറ്റ സമിതി കൺവെൻഷൻ മേയ് 17ന്
Sunday 06 April 2025 1:25 AM IST
തിരുവനന്തപുരം: ജനാധികാര ജനമുന്നേറ്റത്തിന്റെ സംസ്ഥാന കൺവെൻഷൻ മേയ് 17ന് എറണാകുളം സഹോദര ഭവനിൽ നടക്കുമെന്ന് സമിതി കൺവീനർ തമ്പാൻ തോമസ് എക്സ് എം.പി അറിയിച്ചു. ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രമുഖ സാമൂഹ്യ രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും. ആശാ പ്രവർത്തകർക്ക് ശമ്പളം വർദ്ധിപ്പിക്കാൻ സർക്കാർ മടികാണിക്കരുതെന്നും മുനമ്പം ഭൂവിഷയത്തിൽ വ്യക്തമായ നിലപാടുകൾ വഖഫ് ഭേദഗതിയിൽ ഇല്ലാതെപോയതിനാൽ മുനമ്പത്തുകാരെ സംബന്ധിച്ച് കൂടുതൽ വ്യവഹാരങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിൽ സിവിൽ സൊസെറ്റി മൂവ്‌മെന്റ് പ്രതിനിധി അഡ്വ. ജോൺ ജോസഫ് എച്ച്.എം.എസ്,സ്ഥാന സെക്രട്ടറി ടോമി മാത്യു എന്നിവർ പങ്കെടുത്തു.