ബ്ര​ഹ്മ​കു​മാ​രീ​സ് ല​ഹ​രി​മു​ക്ത പ്രചാരണം

Sunday 06 April 2025 1:35 AM IST

കൊ​ല്ലം: പ്ര​ജാ​പി​ത ​ബ്ര​ഹ്മകു​മാ​രീ​സ് ഈ​ശ്വ​രീ​യ​ വി​ശ്വ​വി​ദ്യാ​ല​യ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തിൽ സ​മ്പൂർണ ല​ഹ​രി​മു​ക്ത സ​മൂ​ഹ​ത്തി​നാ​യി 'ല​ഹ​രി​മു​ക്തകേ​ര​ളം' എ​ന്ന പ​രി​പാ​ടി​യു​ടെ പ്ര​ചാ​ര​ണാർ​ത്ഥം രാ​ജ് ഭ​വ​നിൽ ഗ​വർ​ണർ ഉ​ദ്​ഘാ​ട​നം ചെ​യ്​ത വാ​ഹ​ന​പ്ര​ച​ര​ണ​ പ​രി​പാ​ടി 10ന് ജി​ല്ല​യിൽ പ്ര​വേ​ശി​ക്കും. രാ​വി​ലെ 8ന് പാ​രി​പ്പ​ള്ളി, 10ന് ക​ല്ലു​വാ​തു​ക്കൽ, 11 ​മു​തൽ ചാ​ത്ത​ന്നൂർ, പ​ര​വൂർ, കൊ​ട്ടി​യം, പ​ള്ളി​മു​ക്ക്, കൊ​ല്ലം നാ​യേ​ഴ്‌​സ് ഹോ​സ്​പി​റ്റൽ, കോർ​പ്പ​റേ​ഷൻ ഓ​ഫീ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, ജി.​എ​സ്.​ടി​ ഓ​ഫീ​സ്, ന​ഴ്‌​സിം​ഗ് സ്​കൂൾ, ബീ​ച്ച് എ​ന്നി​വി​ട​ങ്ങ​ളിൽ സ്വീകരണം നടക്കും. പൊ​തു​ജ​ന​ങ്ങൾ​ക്കു​വേ​ണ്ടി​യു​ള്ള ബോ​ധ​വത്കര​ണ ഷോർ​ട്ട് ഫി​ലിം പ്ര​ദർ​ശി​പ്പി​ക്കുമെന്ന് രാ​ജ​യോ​ഗി​നി ബ്ര​ഹ്മ​കു​മാ​രീ​സ് ര​ജ്ഞി​നി അ​റി​യി​ച്ചു.