എൻ.എം.എം.എസ് സ്കോളർഷിപ്പ്
Sunday 06 April 2025 1:35 AM IST
കൊല്ലം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ ക്ഷേമത്തിനും പഠനത്തിനുമായി എട്ടാം ക്ലാസ് കുട്ടികൾക്ക് പരീക്ഷാഭവൻ നടത്തുന്ന മത്സരപരീക്ഷയിൽ ഉന്നത വിജയം നേടുന്നവർക്ക് എൻ.എം.എം.എസ് സ്കോളർഷിപ്പ് ലഭിക്കും. പരവൂർ എസ്.എൻ.വി ഗേൾസ് ഹൈസ്കൂളിൽ നിന്ന് 2024 25 അദ്ധ്യയന വർഷം ഈ പരീക്ഷയിൽ പങ്കെടുത്ത 48 കുട്ടികളിൽ 42 പേർ അർഹത നേടി. എ.എൽ. ആരതി, എം. വിനീത, അനന്യ രാജേഷ്, ഭാഗ്യ എസ്.കുമാർ, എസ്. പാർവതി എന്നീ കുട്ടികൾക്ക് പ്രതിവർഷം 12,000 രൂപ വീതം നാലു വർഷം സ്കോളർഷിപ്പ് ലഭിക്കും. സ്കൂൾ മാനേജരും പി.ടി.എയും കുട്ടികളെ അഭിനന്ദിച്ചു.