എൻ.എം.എം.എസ് സ്കോളർഷിപ്പ്

Sunday 06 April 2025 1:35 AM IST

കൊല്ലം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ ക്ഷേമത്തിനും പഠനത്തിനുമായി എട്ടാം ക്ലാസ് കുട്ടികൾക്ക് പരീക്ഷാഭവൻ നടത്തുന്ന മത്സരപരീക്ഷയിൽ ഉന്നത വിജയം നേടുന്നവർക്ക് എൻ.എം.എം.എസ് സ്കോളർഷിപ്പ് ലഭിക്കും. പരവൂർ എസ്.എൻ.വി ഗേൾസ് ഹൈസ്കൂളിൽ നിന്ന് 2024 25 അദ്ധ്യയന വർഷം ഈ പരീക്ഷയിൽ പങ്കെടുത്ത 48 കുട്ടികളി​ൽ 42 പേർ അർഹത നേടി​. എ.എൽ. ആരതി, എം. വിനീത, അനന്യ രാജേഷ്, ഭാഗ്യ എസ്.കുമാർ, എസ്. പാർവതി എന്നീ കുട്ടികൾക്ക് പ്രതിവർഷം 12,000 രൂപ വീതം നാലു വർഷം സ്കോളർഷിപ്പ് ലഭി​ക്കും. സ്കൂൾ മാനേജരും പി.ടി.എയും കുട്ടികളെ അഭിനന്ദി​ച്ചു.