പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം
Sunday 06 April 2025 1:37 AM IST
കൊല്ലം: കടലിനെയും കടൽത്തീരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായുള്ള സർക്കാർ പദ്ധതിയായ 'ശുചിത്വസാഗരം സുന്ദരതീരം' രണ്ടാംഘട്ട പ്രവർത്തനമായ പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം 11ന് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കും. രാവിലെ 7 മുതൽ 11 വരെ 37 കിലോമീറ്റർ കടൽത്തീരത്ത് 25 ആക്ഷൻ സെന്ററുകളിലായാണ് ശുചീകരണം. മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, ഏജൻസികൾ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് പ്ലാസ്റ്റിക് നിർമ്മാർജ്ജനം നടക്കുക.