ജില്ലാതല മാലിന്യമുക്ത പ്രഖ്യാപനം നാളെ
കൊല്ലം: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയെ നാളെ മാലിന്യമുക്തമായി പ്രഖ്യാപിക്കും. സി.കേശവൻ സ്മാരക ടൗൺഹാളിൽ മന്ത്രി കെ.എൻ.ബാലഗോപാൽ പ്രഖ്യാപനം നടത്തും. മാലിന്യ സംസ്‌കരണത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്ഥാപനങ്ങൾക്ക് മന്ത്രി ജെ.ചിഞ്ചുറാണിയും ഹരിത വിദ്യാലയങ്ങൾ, കലാലയങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കുള്ള പുരസ്‌കാരങ്ങൾ എം.പിമാരായ എൻ.കെ.പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ കോവൂർ കുഞ്ഞുമോൻ, ജി.എസ്.ജയലാൽ, എം.മുകേഷ്, പി.സി.വിഷ്ണുനാഥ്, പി.എസ്.സുപാൽ, സി.ആർ.മഹേഷ്, ഡോ.സുജിത്ത് വിജയൻപിള്ള എന്നിവർ ചേർന്ന് സമ്മാനിക്കും. എം.നൗഷാദ് എം.എൽ.എ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ, കളക്ടർ എൻ.ദേവിദാസ് തുടങ്ങിയവർ പങ്കെടുക്കും. പ്രഖ്യാപനത്തിന് മുന്നോടിയായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറും.