കെ.പി.എസ്.ടി.എ രാപ്പകൽ സമരം സമാപിച്ചു
കൊല്ലം: വർഷങ്ങളായി ജോലി ചെയ്യുന്ന അദ്ധ്യാപകർക്ക് നിയമനാംഗീകാരം നൽകാൻ സർക്കാർ തയ്യാറായില്ലെങ്കിൽ കെ.പി.എസ്.ടി.എ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി.എസ്.മനോജ് പറഞ്ഞു. അദ്ധ്യാപക നിയമനങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ചിന്നക്കടയിൽ നടത്തിയ രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.ശ്രീഹരി, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ എ.ഹാരിസ്, പി.മണികണ്ഠൻ, സി.സാജൻ, പ്രിൻസി റീന തോമസ്, ബിനോയ് കൽപകം, ജില്ലാ ട്രഷറർ സി.പി.ബിജുമോൻ, ബി.റോയി, ശാന്തകുമാർ, ശ്രീകുമാർ, ഡി.കെ.സാബു, ക്യഷ്ണകുമാർ, സജീവ് പരിശവിള, രജിത്ത്, വിനോദ്, ജിഷ, ബിജു.കെ.മാത്യ, മുഹമ്മദ് ഷാഫി, പി.സുപ്രഭ, വിജീഷ്, ഷാജിമോൻ എന്നിവർ സംസാരിച്ചു.