തിരിച്ചറിയൽ കാർഡ് വിതരണം
Sunday 06 April 2025 1:39 AM IST
കൊല്ലം: വഴിയോരക്കച്ചവടക്കാർക്ക് 11 വർഷത്തിനിടെ പല ആനുകൂല്യങ്ങളും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒന്നുപോലും ഇതുവരെ നടപ്പായിട്ടില്ലെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ ബിന്ദു കൃഷ്ണ പറഞ്ഞു. കേരള പ്രദേശ് വഴിയോര വ്യാപാരി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ടിക്കി ബോയ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി, കേരള പ്രദേശ് വഴിയോര വ്യാപാരി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഡി. ഗീതാകൃഷ്ണൻ, കെ.ജി. രാജേഷ് കുമാർ, പി.ടി. ഡിറ്റു, ബിജു ആൽഫ്രഡ്, അനുരൂപ് തമ്പാൻ, സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.