കോർപ്പറേഷനിലേക്ക് യു.ഡി.എഫ് മാർച്ച്
Sunday 06 April 2025 1:41 AM IST
കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ പദ്ധതി വിഹിതം ഉൾപ്പടെയുള്ള സാമ്പത്തിക സഹായം നൽകാതിരിക്കുന്ന പിണറായി സർക്കാരിന്റെ ജനവിരുദ്ധ സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ. യു.ഡി.എഫ് കൊല്ലം കോർപ്പറേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.പി.സി.സി സെക്രട്ടറി കെ.ബേബിസൺ അദ്ധ്യക്ഷനായി. രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ, എ.ഷാനവാസ്ഖാൻ, എ.കെ.ഹഫീസ്, എസ്.വിപിനചന്ദ്രൻ, പി.ആർ.പ്രതാപചന്ദ്രൻ, ജോർജ്.ഡി.കാട്ടിൽ, സുൽഫിക്കർ സലാം, ആർ.സുനിൽ, റാം മോഹൻ, നയാസ് മുഹമ്മദ്, സജി.ഡി.ആനന്ദ്, കുരീപ്പുഴ മോഹനൻ, വാളത്തുംഗൽ രാജഗോപാൽ, പാലത്തറ രാജീവ്, എം.നാസർ, ഗിരീഷ് മേച്ചേഴത്ത്, പ്രാക്കുളം സുരേഷ്, മണലിൽ സുബൈർ, ജമീർലാൽ, പുഷ്പരാജൻ, കുരുവിള ജോസഫ് എന്നിവർ സംസാരിച്ചു.