ശബരിനാഥും ശ്രീലക്ഷ്‌മിയും ചാമ്പ്യൻമാർ
തിരുവനന്തപുരം: കുമാരപുരം രാമനാഥൻകൃഷ്ണൻ ടെന്നീസ് കോംപ്ലക്സിൽ നടന്ന ഓൾ കേരള ഓപ്പൺ പ്രൈസ് മണി ടെന്നീസ് ടൂർണമെന്റ് സമാപിച്ചു. വിവിധ വിഭാഗങ്ങളിലായി 240ലധികം പേർ പങ്കെടുത്ത മത്സരത്തിൽ പുരുഷ സിംഗിൾസ് വിഭാഗത്തിൽ വി.എസ്.ശബരിനാഥും
വനിതാ വിഭാഗം സിംഗിൾസിൽ ശ്രീലക്ഷ്മിയും വിജയികളായി. വി.കെ.പ്രശാന്ത് എം.എൽ.എ സമ്മാനദാനം നിർവഹിച്ചു.
യൂത്ത് ബാസ്കറ്റ്ബോൾ: അദ്വൈദും, വൈഗയും നയിക്കും
പോണ്ടിച്ചേരി: 9 മുതൽ 16 വരെ പോണ്ടിച്ചേരിയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന യൂത്ത് നാഷണൽ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ പുരുഷ ടീമിനെ തൃശൂർ ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസിൽ നിന്നുള്ള അദ്വൈദ്എ.എസ് ഉം വനിതാ ടീമിനെ കോഴിക്കോട് സി.എം.എം. എച്ച്.എസ്.എസിലെ വൈഗ ടി യും കേരളത്തെ നയിക്കും.
ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമിനെ സംസ്ഥാന സ്പോർട്സ് കൗൺസിലിലെ പരിശീലകരായ ദീപു എസ്.എസ്, ജോൺസൺ തോമസ് എന്നിവർ പരിശീലിപ്പിക്കുന്നു.