കോൺഗ്രസിന്റെ റോഡ് ഉപരോധം
Sunday 06 April 2025 6:11 PM IST
പള്ളുരുത്തി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളെ പ്രതി ചേർത്ത സംഭവത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. കെ.പി.സി.സി. സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. വി.എഫ്. ഏണസ്റ്റ് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ഷിജു ചിറ്റേപ്പള്ളി, എ.ജെ. ജെയിംസ്, ഇ.എ. ആമീൻ, പി.ആർ. മിസ് വർ, സന്തോഷ് ആലുംപറമ്പിൽ, ഡേവിഡ് ലിസൺ, ജസ്റ്റിൻ കവലക്കൽ, എം.എ. ജോസി, ഫയസൽ അബു ബക്കർ, എ.പി. വിനോദ്, അഞ്ചു സംഗീത്, ഹസീന നജീബ്, ഗീതാ പ്രഭാകരൻ, കെ.എ. അഫ്സൽ, സംഗീത് ബാബു, ജോസഫ് ആലുങ്കൽ, ജോണി പയ്യപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.