മനുഷ്യച്ചങ്ങല തീർത്തു
Monday 07 April 2025 12:48 AM IST
പാലക്കാട്: സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ കൈരളി ഗ്രാമം റസിഡൻസ് അസോസിയേഷൻ യാക്കര ജംഗ്ഷനിൽ മനുഷ്യച്ചങ്ങല തീർത്തു. സമീപ കോളനികളിലെ അംഗങ്ങൾ ഉൾപ്പെടെ 150 ലേറെ കുടുംബങ്ങൾ ചങ്ങലയിൽ കണ്ണികളായി. പൊതുയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോൾ ഉദ്ഘാടനം ചെയ്തു. കോളനി പ്രസിഡന്റ് പി.ഇ.തങ്കച്ചൻ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ലത എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥൻ സുരേഷ് ബാബു, ഒ.വിജയൻ, ശ്രീകുമാർ എന്നിവർ സംസാരിച്ചു.