പ്രതഷേധ റാലി നടത്തി
Monday 07 April 2025 12:51 AM IST
പട്ടാമ്പി: രാജ്യത്തെ മുസ്ലിം സമുദായത്തെ രണ്ടാം തരം പൗരന്മാരാക്കി അപരവത്കരിക്കുന്നതിനും വിശ്വാസത്തിന്റെ ഭാഗമായി സംരക്ഷിച്ച് വരുന്ന വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കുന്നതിനും കേന്ദ്ര സർക്കാർ കൊണ്ട് വന്ന വഖഫ് നിയമത്തിനെതിരെ തൃത്താല മണ്ഡലം യൂത്ത് ലീഗ് പ്രതിഷേധ റാലി നടത്തി. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എസ്.എം.കെ.തങ്ങൾ ഉദ്ഘാടനം ചെയ്തു. യു.ടി.ത്വാഹിർ അദ്ധ്യക്ഷനായി. ജില്ല യൂത്ത് ലീഗ് ഉപാദ്ധ്യക്ഷൻ പി.എം.മുനീബ് ഹസ്സൻ വിഷയവതരണം നടത്തി. ജില്ല യൂത്ത് ലീഗ് സെക്രട്ടറി പി.ഇ.എ.സാലിഹ്, ഫൈസൽപുളിയക്കോടൻ, സുബൈർ കൊഴിക്കര, മുഹ്സിൻ കുമ്പിടി, അലി കുമരനെല്ലൂർ, സി.എം.അലി, ഒ.കെ.സവാദ്, സുധീർ കൊഴിക്കര, അഫ്സൽ പുന്നക്കാടൻ തുടങ്ങിയവർ സംസാരിച്ചു.