മയക്കുമരുന്നിന് എതിരെ കൂട്ടയോട്ടം
Sunday 06 April 2025 8:30 PM IST
കൊച്ചി: മയക്കുമരുന്ന് ഉപയോഗത്തിനെതിരെ അവബോധം വളർത്താൻ അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ലിമിറ്റഡ് സംഘടിപ്പിച്ച കൂട്ടയോട്ടത്തിൽ 500ലധികം പേർപങ്കെടുത്തു.
പുതുവൈപ്പ് ബീച്ച് റോഡിലൂടെ രാവിലെ 6.30 നാണ് കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അഞ്ചുകിലോമീറ്റർ കൂട്ടയോട്ടം സംഘടിപ്പിച്ചത്. ആരോഗ്യകരവും സുരക്ഷിതവുമായ സമൂഹത്തിനായി 'മയക്കുമരുന്നിനോട് വിട പറയുക ' എന്ന സന്ദേശവുമായി നടന്ന കൂട്ടയോട്ടം സംസ്ഥാന സർക്കാരിന്റെ പ്രചാരണ പരിപാടികൾക്ക് പിന്തുണ നൽകാനാണ് കൂട്ടയോട്ടം സംഘടിപ്പിച്ചതെന്ന് അഗാപ്പെ ഡയറക്ടർ തോമസ് ജോൺ പറഞ്ഞു. അഗാപ്പെ ചീഫ് എക്‌സിക്യുട്ടിവ് ഓഫീസർ ബി.കെ. ബിമൽ, ഡയറക്ടർ മീന തോമസ് എന്നിവർ നേതൃത്വം നൽകി.