എക്സിബിഷൻ സെന്റർ തുറന്നു

Sunday 06 April 2025 8:35 PM IST

കോതമംഗലം: കോതമംഗലത്ത് നാളെ ആരംഭിക്കുന്ന സംസ്ഥാന കേരളോത്സവത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള എക്സിബിഷന് തുടക്കമായി. മാർ ബേസിൽ സ്കൂൾ ഗ്രൗണ്ടിലെ എക്സിബിഷൻ സ്റ്റാളുകളുടെ ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ. നിർവഹിച്ചു. ബുക്ക് സ്റ്റാൾ സാഹിത്യനിരൂപകൻ എൻ. ഇ. സുധീറും ടൂറിസം എക്സിബിഷൻ സ്റ്റാൾ മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമിയും യുദ്ധവിരുദ്ധ ചിത്ര പ്രദർശനം പ്രൊഫ. ബേബി എം. വർഗീസും ഉദ്ഘാടനം ചെയ്തു. റോണി മാത്യു, എ. ജി. ജോർജ്, പ്രജീഷ എന്നിവർ പ്രസംഗിച്ചു. ഇന്ന് വൈകിട്ട് നാലിന് കോതമംഗലം ടൗണിൽ ലഹരിക്കെതിരെ കൂട്ടയോട്ടം നടത്തും. നാളെ മുതൽ 11 വരെയാണ് കേരളോത്സവം നടത്തുന്നത്.