ലഹരിമാഫിയ യുവാവിനെ മർദ്ദിച്ചു

Sunday 06 April 2025 8:44 PM IST

മട്ടാഞ്ചേരി: ലഹരി മാഫിയാ സംഘം ചേർന്ന് യുവാവിനെ മർദിച്ചതായി പരാതി. ഈരവേലി കണ്ടത്തിൽ വീട്ടിൽ സുലൈമാന്റെ മകൻ ആഷിക്കിനാണ് (34) മർദ്ദനത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. പാലസ് റോഡിലേക്ക് ബൈക്കിൽ പോകുകയായിരുന്ന ആഷിക്കിനെ ലോബോ ജംഗ്ഷന് സമീപം വച്ച് മൂന്നംഗ സംഘം കളിയാക്കി അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്ത ആഷിക്കിനെ മൂന്നുപേർ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. നിലത്തിട്ട് വലിച്ചിഴയ്ക്കുകയും മുഖത്തും മറ്റും മർദ്ദിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ആഷിക്കിനെ ആദ്യം ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിലും പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിലേക്കും മാറ്റി. സംഭവത്തിൽ മട്ടാഞ്ചേരി പൊലീസ് കേസെടുത്തു.