ഡോ.എം.വി പൈലി സ്മാരക പ്രഭാഷണം

Sunday 06 April 2025 8:44 PM IST

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ ഡോ. എം.വി. പൈലി സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു. ഭരണഘടനാപരമായ ധാർമികത ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവ് എന്ന വിഷയത്തിൽ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ മുഖ്യപ്രഭാഷണം നടത്തി. അക്ഷരി ദി ഹൗസ് ഒഫ് നോളജ് സ്ഥാപകയും സി.ഇ.ഒ.യുമായ പ്രൊഫ. ഡോ. ലളിത മാത്യു ഡോ. എം.വി. പൈലി സ്മാരക പ്രഭാഷണം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ബിബു പുന്നൂരാൻ അധ്യക്ഷത വഹിച്ചു. മാനേജിംഗ് കമ്മിറ്റി അംഗം എ.സി.കെ. നായർ സ്വാഗതവും ജോയിന്റ് സെക്രട്ടറി അനിൽ വർമ നന്ദിയും പറഞ്ഞു.