സ്‌പോർട്‌സ് ക്യാമ്പിന് തുടക്കം
Sunday 06 April 2025 8:52 PM IST
ചെല്ലാനം: ചെല്ലാനം സെന്റ് മേരീസ് ഹൈസ്‌കൂളിൽ 19-ാമത് സ്പോർട്‌സ് കോച്ചിംഗ് ക്യാമ്പിന് തുടക്കം. ലോക്കൽ മാനേജർ റവ. ഫാദർ സിബിച്ചൻ ചെറുതീയിൽ പതാക ഉയർത്തി. പി.ടി.എ. പ്രസിഡന്റ് ഡാനിയൽ ആന്റണി അധ്യക്ഷനായി. ചെല്ലാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. ജോസഫ്, സ്കൂൾ ഹെഡ്മിസ്ട്രസ് റാണി അഗസ്റ്റിൻ, വാർഡ് അംഗം കെ.കെ. കൃഷ്ണകുമാർ, ചെല്ലാനം കാർഷിക ടൂറിസം സൊസൈറ്റി അംഗം രവികുമാർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ നന്ദി അറിയിച്ചു. കായിക അധ്യാപകൻ അമേഴ്സ്ലിൻ ലൂയിസ്, പാരാലോംഗ് ജമ്പ് ഇന്റർനാഷണൽ താരം മുഹമ്മദ് അനസ് എന്നിവർ നയിക്കുന്ന ക്യാമ്പ് 10 വരെയാണ് നടക്കുക.