മൃഗസംരക്ഷണ പരിശീലനം

Monday 07 April 2025 12:12 AM IST
ഹ്യൂമെയ്ൻ വേൾഡ് ഫോർ അനിമൽസ് ഇന്ത്യയുടെ ദുരന്ത നിവാരണം വിഭാഗത്തിന്റെ കോർഡിനേറ്റർ നയന സ്കറിയ മൃഗങ്ങളെയും പക്ഷികളെയും സഹായിക്കുന്നതിനുള്ള വഴികൾ പങ്കുവെക്കുന്നു

കാസർകോട്: ഉഷ്ണതരംഗകാലത്ത് മൃഗങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിനായി സ്കിറ്റ്, പോസ്റ്റർ നിർമ്മാണം, കഥാകഥനം എന്നിവയിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. പടന്ന കടപ്പുറം എച്ച്.എസ്.എസ് സ്കൂളിൽ മൃഗങ്ങൾക്കായുള്ള 'ഉഷ്ണതരംഗ മുന്നൊരുക്കം, മൃഗങ്ങൾക്കായ്' എന്ന വിഷയത്തിൽ രണ്ട് ദിവസത്തെ പരിശീലന പരിപാടിയാണ് നടത്തിയത്. ഹ്യൂമെയ്ൻ വേൾഡ് ഫോർ അനിമൽസ് ഇന്ത്യ കാസർകോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഫയർഫ്ലൈസുമായി സഹകരിച്ച് വലിയപറമ്പ് ഗ്രാമപഞ്ചായത്തിന്റെ പിന്തുണയോടെ നടത്തിയ പരിപാടിയിൽ 120 വിദ്യാർത്ഥികൾ, സന്നദ്ധപ്രവർത്തകർ, മാതാപിതാക്കൾ, ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്നവർ, അദ്ധ്യാപകർ, പഞ്ചായത്ത് പ്രസിഡന്റ് വി.വി സജീവൻ എന്നിവർ പങ്കെടുത്തു. ഹ്യൂമെയ്ൻ വേൾഡ് ഫോർ അനിമൽസ് ഇന്ത്യയുടെ ദുരന്ത നിവാരണം വിഭാഗത്തിന്റെ കോർഡിനേറ്റർ നയന സ്കറിയ മൃഗങ്ങളെയും പക്ഷികളെയും സഹായിക്കുന്നതിനുള്ള ലളിതവും ഫലപ്രദവുമായ ചില വഴികൾ പങ്കുവെച്ചു.