കെ.ജി.ഒ.എ മുൻകാല പ്രവർത്തക സംഗമം
Monday 07 April 2025 12:17 AM IST
കാഞ്ഞങ്ങാട്: 19, 20 തീയ്യതികളിൽ ചെറുവത്തൂരിൽ നടക്കുന്ന കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മുൻകാല പ്രവർത്തക സംഗമം സംഘടിപ്പിച്ചു. ഹൊസ്ദുർഗ് ബാങ്ക് ഹാളിൽ സംഗമം സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ഡോ. വി.പി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. പഴയ കാല നേതാക്കളും പ്രവർത്തകരുമടക്കം നിരവധി പേർ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് മധു കരിമ്പിൽ അദ്ധ്യക്ഷനായി. മുൻകാല നേതാക്കളായ വി. കൃഷ്ണൻ, പി.പി കുഞ്ഞികൃഷ്ണൻ, എൻ. ബാലകൃഷ്ണൻ, കെ. സതീശൻ, യു. സുധാകരൻ, പി. ശ്രീധരൻ, കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയേറ്റംഗം വി. ചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം ഡി.എൽ സുമ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.വി രാഘവൻ സ്വാഗതവും ജോയന്റ് സെക്രട്ടറി രമേശൻ കോളിക്കര നന്ദിയും പറഞ്ഞു.