ദ്വിദിന സഹവാസ ക്യാമ്പ്

Monday 07 April 2025 12:54 AM IST

ചിറ്റൂർ: ഇയർക്കൈ മിത്രൈ പ്രൊട്ടക്ഷൻ സൊസൈറ്റി നെല്ലിമേട് ജി.എൽ.പി സ്‌കൂളിൽ സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പ് സമാപന യോഗത്തിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. റിട്ട.ആർ.ഡി.ഒ ഡി.അമൃതവല്ലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.എം.ഷൺമുഖദാസ് അദ്ധ്യക്ഷത വഹിച്ചു. എം.രാധാകൃഷ്ണൻ, എസ്.രണ്ജിത്, സുധാ രാധാകൃഷ്ണൻ, ഷൈമോൾ വിപിൻ, കെ.ശരവണകുമാർ, എസ്.ശ്രീജിഷ്, സിത്താരഹരി, ആർ.ഗുണലക്ഷ്മി, ഇ.മുരളിധരൻ, സി.പത്മപ്രിയ, സി.രാജീവ് എന്നിവർ സംസാരിച്ചു. നാടൻപാട്ടുകലാകാരൻ ജനാർദ്ദനൻ പുതുശ്ശേരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.