അപേക്ഷ ക്ഷണിച്ചു

Sunday 06 April 2025 9:59 PM IST

പന്തളം തെക്കേക്കര : പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്നുവരുന്ന സാന്ത്വന പരിചരണ പദ്ധതിയിലേക്ക് പാലിയേറ്റീവ് നഴ്‌സ് തസ്തികയലേക്ക് അപേക്ഷ ക്ഷണിച്ചു. എ എൻ എം / ജെ പി എച്ച് എൻ കോഴ്‌സ് / ജി എൻ എം / ബി എസ് സി നേഴ്‌സിങ് കോഴ്‌സ് പാസായ, സർക്കാർ, സർക്കാർ അംഗീകൃത കോളേജുകളിൽ നിന്നും മൂന്നു മാസത്തെ BCCPAN /CCPAN കോഴ്‌സ് പാസായിട്ടുള്ളവർ ഏപ്രിൽ 16 നകം അപേക്ഷിക്കണമെന്ന് പന്തളം തെക്കേക്കര പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ അറിയിച്ചു.