വഞ്ചിപ്പാട്ട് പഠന കളരിക്ക് തുടക്കമായി

Sunday 06 April 2025 10:02 PM IST

കോഴഞ്ചേരി: പള്ളിയോട സേവാ സംഘവും പത്തനംതിട്ട ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തുന്ന വഞ്ചിപ്പാട്ട് പഠനകളരിക്ക് തുടക്കമായി . മദ്ധ്യ മേഖലാ പഠന കളരി പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ആർ. അജയകുമാർ ഉദ്ഘാടനം ചെയ്തു. പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ വി സാംബദേവൻ അദ്ധ്യക്ഷത വഹിച്ചു. സതീദേവി, ശ്രീലേഖ , പള്ളിയോട സേവാസംഘം വൈസ് പ്രസിഡന്റ് കെ എസ് സുരേഷ് , ഭരണസമിതി അംഗങ്ങളായ പാർത്ഥസാരഥി ആർ പിള്ള, വിജയകുമാർ ഇടയാറൻമുള പ്രതിനിധികളായ പി ആർ ഷാജി, മനേഷ് നായർ എന്നിവർ പ്രസംഗിച്ചു.ചെറുകോൽ എൻഎസ്എസ് കരയോഗ മന്ദിരത്തിൽ തുടക്കമായ കിഴക്കൻ മേഖല വഞ്ചിപ്പാട്ട് പഠനകളരി ജില്ലാ പഞ്ചായത്ത് അംഗം സാറാ തോമസ് ഉദ്ഘാടനം ചെയ്തു. പള്ളിയോട സേവാ സംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ അദ്ധ്യക്ഷത വഹിച്ചു . പള്ളിയോട സേവാ സംഘം ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, ഭരണസമിതി അംഗങ്ങളായ കെ. ആർ സന്തോഷ്, രവീന്ദ്രൻ നായർ, അനൂപ് ഉണ്ണികൃഷ്ണൻ ചെറുകോൽ എൻ എസ് എസ് കരയോഗം പ്രസിഡന്റ് സി.കെ ഹരിശ്ചന്ദ്രൻ , പഞ്ചായത്ത് അംഗം സുമ ഹരിദാസ് എന്നിവർ പ്രസംഗിച്ചു . പടിഞ്ഞാറൻ മേഖലയിൽ മുണ്ടൻകാവ് തൃശ്ചിറ്റാറ്റ് പഞ്ചപാണ്ഡവ മഹാവിഷ്ണു ക്ഷേത്ര ഒാഡിറ്റോറിയത്തിൽ നടന്ന കളരി എൻ എസ് എസ് ചെങ്ങന്നൂർതാലുക്ക് യൂണിയൻ പ്രസിഡന്റ് പി എൻ സുകുമാരപണിക്കർ ഉദ്ഘാടനം ചെയ്തു.. പള്ളിയോട സേവാ സംഘം ഖജാൻജി രമേശ് മാലി മേൽ അദ്ധ്യക്ഷത വഹിച്ചു. രോഹിത് പി.കുമാർ, കെ. ആർ പ്രഭാകരൻ നായർ, ഡോ. സുരേഷ് ബാബു, ബി കൃഷ്ണകുമാർ, ശശികുമാർ, അജി ആർ നായർ ' പ്രസന്നകുമാർ, ബി.കെ പത്മകുമാർ എന്നിവർ പ്രസംഗിച്ചു. അഞ്ഞൂറോളം കുട്ടികൾ പങ്കെടുക്കുന്ന പരിശീലന കളരി ഇന്നും തുടരും . 12 ന് വിദ്യാർത്ഥികൾ പാർത്ഥ സാരഥി ക്ഷേത്രത്തിൽ വഞ്ചിപ്പാട്ട് സമർപ്പണം നടത്തും