ഇനി പലിശ കുറയും കാലം
Monday 07 April 2025 12:18 AM IST
കൊച്ചി: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ മാന്ദ്യ ഭീഷണി ശക്തമാക്കിയതോടെ ഇന്ന് ആരംഭിക്കുന്ന റിസർവ് ബാങ്കിന്റെ ധന നയ അവലോകന യോഗത്തിൽ മുഖ്യ പലിശ നിരക്ക് റിസർവ് ബാങ്ക് അര ശതമാനം കുറച്ചേക്കും. ബുധനാഴ്ചയാണ് റിസർവ് ബാങ്ക് ധന നയം പ്രഖ്യാപിക്കുന്നത്. ഇന്ത്യയുടെ ഉത്പന്നങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 26 ശതമാനം പകരച്ചുങ്കം പ്രഖ്യാപിച്ചതോടെ ഇന്ത്യൻ സാമ്പത്തിക ലോകം കടുത്ത തിരിച്ചടി നേരിടുമെന്നാണ് വിലയിരുത്തുന്നത്. അതിനാൽ വായ്പകളുടെ പലിശ കുറച്ച് സാമ്പത്തിക വളർച്ചയ്ക്ക് ഉണർവ് നൽകാനാണ് ശ്രമം. നടപ്പുവർഷത്തെ ആദ്യ ധന നയമാണ് ഇത്തവണ പ്രഖ്യാപിക്കുന്നത്.