സന്ദർശിച്ചു

Sunday 06 April 2025 10:41 PM IST

റാന്നി: റാന്നി മേഖലയിൽ കേന്ദ്ര അനുമതി ലഭിക്കേണ്ട പട്ടയ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് പ്രമോദ് നാരായൺ എംഎൽഎ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ നേരിൽകണ്ട് അഭ്യർത്ഥിച്ചു. കേന്ദ്ര അനുമതി ലഭിക്കേണ്ട പട്ടയങ്ങളുടെ പ്രശ്നങ്ങൾ അനുഭാവപൂർവം പരിഹരിച്ച് എത്രയും വേഗം പട്ടയം ലഭ്യമാക്കാനുള്ള അനുമതി നൽകുന്നതിന് നപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. റാന്നി നിയോജക മണ്ഡലത്തിൽ വന്യമൃഗങ്ങൾ നാട്ടിലിറങ്ങി ആക്രമണം നടത്തുന്നത് തടയണം എന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് നടത്തിയ സമരത്തിൽ പങ്കെടുക്കാനായി ഡൽഹിയിൽ എത്തിയപ്പോഴാണ് എംഎൽഎ മന്ത്രിയെ കണ്ടത്.