രാപ്പകൽ സമരം
Sunday 06 April 2025 10:42 PM IST
ചിറ്റാർ : സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ യുഡിഎഫ് ചിറ്റാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തി. ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ ബഷീർ വെള്ളത്തറയിൽ അദ്ധ്യക്ഷതവഹിച്ചു. ആർ എസ് പി സംസ്ഥാന കമ്മിറ്റി അംഗം തോമസ് ജോസഫ് , സണ്ണി ചള്ളയ്കൽ , എ.ബഷീർ, ഇബ്രാഹിം എഴി വീട്ടിൽ, പിഎം രാധാകൃഷ്ണൻ, അൽസാം,സൂസമ്മ ദാസ് , ജോർജുകുട്ടി, ജോളി റെന്നി ,ബെന്നി ചുണ്ടമണ്ണിൻ സണ്ണി എറത്ത്,സജി കക്കാട്ടുകുഴിയിൽ,ജോർജി,സലീന,കലേശ,റെജി മുട്ടു മണ്ണിൽ,രാജശ്ശേഖരൻ,സജി ചേന്നംകര,ലാലു കീച്ചേരി,മണിലാൽ,വിൽസന്റ് തൊട്ടിയിൽ,എന്നിവർ സംസാരിച്ചു.