ഗ്രീൻ ക്യാമ്പസ് സർട്ടിഫിക്കറ്റ് ലഭിച്ചു
Sunday 06 April 2025 10:43 PM IST
അടൂർ : അടൂർ കെ.വി.വി. എസ് കോളേജിന് ഹരിത കേരളം ഗ്രീൻ ക്യാമ്പസ് സർട്ടിഫിക്ക് റ്റ് ലഭിച്ചു. കോളേജിൽ നടന്ന ചടങ്ങിൽ ഹരിത കേരളം മിഷൻ ജില്ല കോർഡിനേറ്റർ അനിൽ കുമാറിൽ നിന്ന് ട്രസ്റ്റിന്റെ സെക്രട്ടറി എസ് കുട്ടപ്പൻ ചെട്ടിയാരും പ്രിൻസിപ്പൽ ഡോ. സുമൻ അലക്സാണ്ടറും ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ചാണ്ടി ഉമ്മൻ എം എൽ എ മുഖ്യ അതിഥി ആയിരുന്നു. ജില്ല പഞ്ചായത്ത് മെമ്പർ സി കൃഷ്ണകുമാർ ,വാർഡ് കൗൺസിലർ മേഴ്സി ബാബു എന്നിവർ സംസാരിച്ചു.