റെക്കോഡ് വിൽപ്പനയുമായി സ്കോഡ ഇന്ത്യയ്‌ക്ക് രജത ജൂബിലി

Monday 07 April 2025 12:30 AM IST

കൊച്ചി: ചരിത്രത്തിലെ ഏറ്റവും മികച്ച പ്രതിമാസ വിൽപ്പനയുമായി സ്കോഡ രാജ്യത്ത് 25 വർഷം പൂർത്തിയാക്കി. കഴിഞ്ഞ മാസം 7422 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. 4 മീറ്ററിൽ താഴെയുള്ള എസ്. യു.വി വിഭാഗത്തിലെ കൈലാഖിന്റെ വരവും സൂപ്പർ സ്റ്റാർ രൺവീർ സിംഗിനെ ബ്രാൻഡ് അംബാസഡറാക്കിയതും വിൽപ്പന വളർച്ചയ്ക്ക് സഹായകമായെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്റ്റർ പീറ്റർ ജനേബ പറഞ്ഞു. വിൽപ്പന വളർച്ചയിൽ സ്ലാവിയയുടേയും കുഷാഖിന്റെയും പിന്തുണയുമുണ്ടായിരുന്നു. പുതിയ യുഗത്തിന് നാന്ദി കുറിക്കുകയായിരുന്നു കൈലാഖ്.