വിൽപ്പനയിൽ തിളക്കവുമായി ഔഡി

Monday 07 April 2025 12:30 AM IST

കൊച്ചി: ജർമ്മൻ ആഡംബര കാർ കമ്പനിയായ ഔഡി നടപ്പുവർഷത്തെ ആദ്യ ത്രൈമാസത്തിൽ വിൽപ്പനയിൽ മികച്ച വളർച്ച നേടി. 1,223 വാഹനങ്ങളുടെ വിൽപ്പനയോടെ 17 ശതമാനം വളർച്ചയാണ് നേടിയത്.

ഓഡി ക്യു 7, ഓഡി ക്യു 8 മോഡലുകളാണ് കൂടുതൽ വിറ്റഴിച്ചത്. മുൻവർഷത്തെക്കാൾ വളർച്ച ഉപഭോക്താക്കളുടെ വിശ്വാസത്തിന്റെയും പ്രോഡ്രക്ട് പോർട്ട്‌ഫോളിയോയുടെയും തെളിവാണെന്ന് ഔഡി ഇന്ത്യയുടെ മേധാവി ബൽബീർ സിംഗ് ധില്ലൻ പറഞ്ഞു. അടുത്തിടെ പുറത്തിറക്കിയ ഔഡി ആർ.എസ്.ക്യു 8ന് മികച്ച് പ്രതികരണമാണ് ലഭിച്ചത്. പ്രീ ഓൺഡ് കാർ ബിസിനസിൽ മുൻവർഷത്തെക്കാൾ 23 വളർച്ചയോടെ നേടി. രാജ്യത്തെ 26 കേന്ദ്രങ്ങളിൽ ഔഡി അപ്രൂവ്ഡ് പ്രവർത്തിക്കുന്നുണ്ട്.