പുതു നിറങ്ങളിൽ ഹോണ്ട മോട്ടോർ സൈക്കിളുകൾ
Monday 07 April 2025 12:33 AM IST
കൊച്ചി: ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ (എച്ച്.എം.എസ്.ഐ) പ്രീമിയം മോട്ടോർ സൈക്കിളുകളായ സി.ബി 350, സിബി 350 ഹൈനസ്, സി.ബി 350ആർ.എസ് എന്നിവ പുറത്തിറക്കി. റൈഡിംഗ് അനുഭവം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ മോഡലുകൾ നവീന നിറങ്ങളാൽ പുതുക്കിയിട്ടുണ്ട്.
സി.ബി 350, സി.ബി350 ഹൈനസ് ൈഎന്നിവ റെട്രോ ആകർഷണവും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്നവയാണ്. സി.ബി 350ആർ.എസ് സ്‌പോർട്ടിയർ ഡൈനാമിക് അനുഭവം നൽകുന്നു.
വില
2,10,500 രൂപ മുതൽ 2,18,850 രൂപ വരെ